നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ

നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് കൈലാഷ് ആദ്യമായി സിനിമയിൽ എത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയം ശെൽവനിൽ ജയം രവിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയതും കൈലാഷാണ് , നൂറിലേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള നടൻ കൈലാഷ് ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും യു.എ.ഇ ഗോൾഡൻ വിസ കൈപറ്റി .
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വൈസ് നൽകിയത് ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.
Story Highlights: Actor Kailash receives UAE Golden Visa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here