മേഘ്ന രാജിന് യു.എ.ഇ ഗോൾഡൻ വിസ
തെന്നിദ്ധ്യൻ താരം മേഘ്ന രാജിന് യു.എ ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ .സി.എഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉൾപ്പെടെ തെന്നിദ്ധ്യൻ താര നിര ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്‌തമായ സെലിബ്രിറ്റി ഫ്ളോറായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. മലയാളത്തിൽ യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ, എന്നി സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്ന ,തമിഴ് , തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്, അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്ന രാജിന്റെ ഭർത്താവ്.
Story Highlights : UAE Golden Visa for Meghna Raj
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here