ചുവടുകളിൽ അതിശയിപ്പിച്ച് മീനാക്ഷി ദിലീപ്; കയ്യടികളോടെ ആരാധകർ

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയാണ് ഇപ്പോൾ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സുള്ള താരം കൂടിയാണ് മീനാക്ഷി. സിലൗട്ട് മോഡലിലുള്ള വിഡിയോ ആണ് മീനാക്ഷി പങ്കുവച്ചത്. ( Meenakshi Dileep shares dance video )
‘മൗല മേരാ’ എന്ന പാട്ടിനൊപ്പം അതിഗംഭീരമായി നൃത്തം ചെയ്തിരിക്കുകയാണ് മീനാക്ഷി. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്. മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി.
നടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മീനാക്ഷിയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ആയിഷയുടെ സംഗീത് ചടങ്ങിൽ നൃത്തം അവതരിപ്പിച്ചിരുന്നു മീനാക്ഷി. ഇപ്പോഴിതാ, വീണ്ടും മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here