Advertisement

ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ

June 23, 2023
Google News 2 minutes Read

ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി.

ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസൻസ് നൽകാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Story Highlights: Vigilance arrests Alappuzha DTPC tourism district officer for taking bribe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here