യാത്രക്കാര്‍ക്ക് തിരിച്ചടി; സൗജന്യ ലഘു ഭക്ഷണ കിറ്റ് നിര്‍ത്തലാക്കി എയര്‍ ഇന്ത്യ, ഇനി മുതല്‍ പണം നല്‍കി മെനു തെരഞ്ഞെടുക്കണം

യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ലഘു ഭക്ഷണ കിറ്റ് നിര്‍ത്തലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സ്വകാര്യവത്ക്കരണത്തിന് ശേഷമുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. ഇനി മുതല്‍ ലഘുഭക്ഷണത്തിനായി യാത്രക്കാരില്‍ നിന്ന് പണം ഈടാക്കും. പ്രവാസികള്‍ക്കുള്‍പ്പെടെ തിരിച്ചടിയാകുന്ന തീരുമാനമാണിത്.(Air India Express cooks up unique in-flight menu with Gourmair)
ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണ മെനു തെരഞ്ഞെടുത്ത് ഓണ്‍ലൈനായി പണമടയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അടിക്കടി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനൊപ്പം ഇതുവരെ നല്‍കിയിരുന്ന ലഘുഭക്ഷണ കിറ്റ് നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് പ്രതിസന്ധിയാകും. ടാറ്റ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുത്തതിന് ശേഷം വരുമാനം വര്‍ധിപ്പിക്കാനാണ് പുതിയ നീക്കങ്ങള്‍. എയര്‍ ഇന്ത്യയുടെ നീക്കത്തിനെതിരെ പരാതി നല്‍കാനാണ് പ്രവാസി സംഘടനകളുടെ നീക്കം.
പണം നല്‍കിയ മെനു തെരഞ്ഞെടുക്കുന്നതോടെ ചൂടേറിയ ഭക്ഷണങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിനായി ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ഗൗര്‍മെയറുമായി എയര്‍ ഇന്ത്യ സഹകരിക്കും. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അതിഥികള്‍ക്ക് ഗോര്‍മെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ airindiaexpress.com വഴി മുന്‍കൂട്ടി ബുക്കു ചെയ്യാം. ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്.
ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗൗര്‍മയറിന്റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു.
Read Also: എയര്‍ ഇന്ത്യയില്‍ വീണ്ടും വിവാദം; കോക്പിറ്റില്‍ പെണ്‍സുഹൃത്ത്; രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍
വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങള്‍ നിറവേറ്റും വിധം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആന്റ് ബീവറേജ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയന്‍, പെന്ററേറിയന്‍, വെഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ അടങ്ങിയ വിഭവങ്ങളാണ് ഗൗര്‍മെയിറിലൂടെ ലഭ്യമാക്കുന്നത്.
Story Highlights: Air India Express cooks up unique in-flight menu with Gourmair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here