Advertisement

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ഈടാക്കേണ്ടതില്ല; പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ വസ്തുത പരിശോധിക്കാം

June 24, 2023
Google News 0 minutes Read

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ജൂണ്‍ 5 മുതല്‍ പൂര്‍ണ്ണരീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ക്യാമറ കരാറുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കവേ എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്.

“എഐ കാമറ: സര്‍ക്കാരിന് തിരിച്ചടി, ആരോപണത്തില്‍ കഴമ്പുണ്ടെന്നും തല്‍ക്കാലത്തേക്ക് പിഴ ഈടാക്കരുതെന്നും ഹൈക്കോടതി” എന്നുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാല്‍, പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ക്യാമറയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണമൊന്നും നടത്തിയിട്ടില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പ്രതിപക്ഷം അഴിമതി ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് പരിഗണിച്ച കോടതി ചില നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ചതായി വാര്‍ത്തകളുണ്ട്. എന്നാൽ പിഴ ഈടാക്കേണ്ട എന്ന തരത്തിലുള്ള പ്രചാരണം തികച്ചും തെറ്റാണ്.

വാര്‍ത്തയുമായി ബന്ധപ്പെട്ട പരിശോധനയിൽ കരാറുകാര്‍ക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പണം നല്‍കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാതെ ഈ വാര്‍ത്തകളിലൊന്നും എഐ ക്യാമറ പ്രവര്‍ത്തനം നിര്‍ത്തണമെന്നോ, പിഴ ഈടാക്കേണ്ടെന്നോ പറയുന്നില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here