Advertisement

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് 20ഓളം പേർക്ക് പരുക്ക്; 2 പേരുടെ നില ​ഗുരുതരം

June 24, 2023
Google News 1 minute Read
KSRTC bus accident in Kottarakkara; 20 Injured

കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോ​ഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിക്ക് അപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30 വയസ്സ്), എസ്ആർടിസിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള, (52 വയസ്സ് ) എന്നിവർക്കാണ് ​ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ്
കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്.

Story Highlights: KSRTC bus accident in Kottarakkara; 20 Injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here