മണിപ്പൂർ കലാപം: അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. അതേസമയം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ യോഗത്തിൽ പങ്കെടുക്കില്ല. (Manipur violence: Amit Shah to chair all-party meeting on crisis situation today)
മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് ശരദ് പവാർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. പവാറിന് പകരം എൻസിപി ജനറൽ സെക്രട്ടറി നരേന്ദ്ര വർമയും മണിപ്പൂർ എൻസിപി അധ്യക്ഷൻ സോറൻ ഇബോയ്മ സിംഗും യോഗത്തിൽ പങ്കെടുക്കും. മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല.
മെയ് 3 ന് മെയ്തികളെ പട്ടികവർഗ്ഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് അക്രമം തുടങ്ങിയത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ അഞ്ച് ദിവസം കൂടി നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന അസ്വസ്ഥത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.
Story Highlights: Manipur violence: Amit Shah to chair all-party meeting on crisis situation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here