ഈജിപ്ത് സന്ദർശനവേളയിൽ ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ആരംഭിക്കുന്ന തന്റെ ആദ്യ ഈജിപ്ത് സന്ദർശനത്തിൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച ധീരരായ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ദ്വിദിന ഈജിപ്ത് സന്ദർശനം. 1997-ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണ് ഇത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ഈജിപ്തിലും പലസ്തീനിലും സേവനമനുഷ്ഠിക്കുകയും മരിക്കുകയും ചെയ്ത ഇന്ത്യൻ സൈന്യത്തിലെ ഏകദേശം 4,000 സൈനികരുടെ സ്മാരകമായി പ്രവർത്തിക്കുന്ന ഹീലിയോപോളിസ് കോമൺവെൽത്ത് വാർ ഗ്രേവ് സെമിത്തേരി മോദി സന്ദർശിക്കും.
സെമിത്തേരിയുടെ പ്രവേശന കവാടത്തിൽ ധീരരായ ഇന്ത്യൻ സൈനികർക്കുള്ള ആദരാഞ്ജലിയായി പവലിയനുകൾ ഉണ്ട്. 1970-കളിൽ ഇസ്രായേൽ-ഈജിപ്ത് സംഘർഷത്തിനിടെ പോർട്ട് ടെവ്ഫിക്കിലെ യഥാർത്ഥ സ്മാരകം നശിപ്പിക്കപ്പെട്ടിരുന്നു.
“ആദ്യമായി സൗഹൃദ രാജ്യത്തേക്ക് സന്ദർശനം നടത്തുന്നതിൽ ഞാൻ ആവേശഭരിതനാണ്.” എന്നാണ് മോദി യാത്രയ്ക്ക് മുമ്പ് കുറിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here