Advertisement

സൗദി ക്ലബ് അൽ-ഹിലാലിൽ ചേർന്ന് പോർച്ചുഗീസ് മിഡ്ഫീൽഡർ

June 24, 2023
Google News 2 minutes Read
Saudi Arabia's Al Hilal Sign Ruben Neves from Wolves

വോൾവ്‌സ് ക്യാപ്റ്റൻ റൂബൻ നെവ്‌സ് സൗദി അറേബ്യയിലേക്ക്. 26 കാരനായ പോർച്ചുഗീസ് ഇന്റർനാഷണൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിനൊപ്പം ചേർന്നു. പാരീസിൽ വച്ച് താരവുമായി കരാർ ഒപ്പിട്ടതിന് ശേഷം ക്ലബ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പോർച്ചുഗീസ് മധ്യനിര താരത്തെ റെക്കോർഡ് തുകയ്ക്കാണ് അൽ ഹിലാൽ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 55 മില്യൺ യൂറോ എന്നാണ് റിപ്പോർട്ട്. മുൻ പോർട്ടോ കളിക്കാരനായ നെവ്സ് 2017-2023 വരെ വോൾവ്‌സിനായി 253 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി.

2019 യുവേഫ നേഷൻസ് ലീഗ് നേടിയ പോർച്ചുഗീസ് ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. ഫ്രാൻസിന്റെ ലോകകപ്പ് ജേതാവായ മിഡ്ഫീൽഡർ എൻഗോലോ കാന്റെയും അൽ-ഇത്തിഹാദിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

Story Highlights: Saudi Arabia’s Al Hilal Sign Ruben Neves from Wolves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here