Advertisement

അതിവേഗം മുന്നേറി വാഗ്നര്‍ ഗ്രൂപ്പ്; റഷ്യയില്‍ അട്ടിമറി നീക്കം

June 24, 2023
Google News 1 minute Read

വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മുന്നേറ്റം അതിവേഗത്തിലായതോടെ റഷ്യയില്‍ അട്ടിമറി നീക്കം. മൂന്ന് നഗരങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തു. മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കിയാണ് നിലവില്‍ വാഗ്നര്‍ പട മുന്നേറുന്നത്. അട്ടിമറി നീക്കം മണത്തതോടെ പുടിന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. അതിനിടെ പുടിന്‍ മോസ്‌കോ നഗരം വിട്ടെന്ന വാര്‍ത്തയും പ്രചരിച്ചു. പിന്നാലെ പ്രാചരണം നിഷേധിച്ച് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.

വാഗ്നര്‍ ഗ്രൂപ്പിന്റെ നീക്കത്തോടെ സഖ്യരാജ്യങ്ങളുമാി വ്‌ളാഡിമിര്‍ പുടിന്‍ ആശയ വിനിമയം നടത്തി. ബലാറസ്, കസാഖിസ്ഥാന്‍, ഉസ്ബക്കിതാന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തി.

മോസ്‌കോയുടെ വിവിധ ഇടങ്ങളില്‍ സൈനിക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു. നഗരത്തിലേക്കുള്ള പ്രധാന കവാടങ്ങളിലെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കളാഴ്ച നഗരത്തില്‍ മേയര്‍ അവധി പ്രഖ്യാപിച്ചു. നഗരം ചുറ്റിയുള്ള യാത്ര ഒഴിവാക്കണമെന്ന് മേയര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഗ്നര്‍ സംഘത്തെ നേരിടാന്‍ പ്രധാന നഗരങ്ങളിലെല്ലാം സൈന്യത്തെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്ന് ഫ്രഞ്ച് പൗരന്മാര്‍ക്കും നിര്‍ദേശമുണ്ട്.

Story Highlights: Wagner group deployment Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here