Advertisement

ഇതാണ് ലോകത്തിലെ ഏറ്റവും വിരൂപനായ നായ; ടൈറ്റിൽ സ്വന്തമാക്കി ‘സ്‌കൂട്ടർ’

June 25, 2023
Google News 1 minute Read

ജൂൺ 23-ന് നടന്ന 2023 ലെ ഏറ്റവും വിരൂപനായ നായ മത്സരത്തിൽ കിരീടം സ്വന്തമാക്കി ചൈനീസ് നായ്ക്കുട്ടി. സ്‌കൂട്ടർ എന്ന നയകുട്ടിയ്ക്കാണ് ഈ ടൈറ്റിൽ കിട്ടിയിരിക്കുന്നത്. $1,500 തുകയും ഒരു ട്രോഫിയും സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 50 വർഷമായി കാലിഫോർണിയയിലെ പെറ്റാലുമയിൽ സോനോമ-മാരിൻ മേളയുടെ ഭാഗമായി നടക്കുന്ന ഈ മത്സരം ലോകപ്രശസ്തമായ മത്സരമാണിത്.

നായയെ ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന അസാധാരണ നായ്ക്കളെ പ്രദർശിപ്പിക്കുകയും അവയുടെ അപൂർണതകൾ ആഘോഷിക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വർഷത്തെ വിജയിയായ ഏഴു വയസ്സുള്ള സ്കൂട്ടർവികലമായ പിൻകാലുകളോടെയാണ് ജനിച്ചത്. രോമമില്ലാത്ത ചൈനീസ് ക്രെസ്റ്റഡ് നായയെ സേവിംഗ് അനിമൽസ് ഫ്രം യൂത്തനേഷ്യ (സേഫ്) റെസ്ക്യൂ ഗ്രൂപ്പാണ് രക്ഷപ്പെടുത്തിയതെന്ന് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാസംഘത്തിലെ ഒരാൾ ആദ്യം സ്കൂട്ടറിനെ സ്വീകരിച്ചു. ഏകദേശം ഏഴു വർഷത്തോളം അദ്ദേഹം അവനെ സംരക്ഷിച്ചു. ഈ അസാധാരണ നായയെ പരിപാലിക്കുന്നത് തുടരാൻ കഴിയാതെ വന്നപ്പോൾ, എൽമ്ക്വിസ്റ്റ് അവനെ ദത്തെടുത്തു.

കുട്ടിയായിരിക്കുമ്പോൾ മുതൽ സ്കൂട്ടർ അവന്റെ മുൻകാലുകളിൽ നടന്നിരുന്നുവെന്നും പ്രായമാകുന്തോറും അവൻ എളുപ്പത്തിൽ തളർന്നുപോകുമെന്നും റിപ്പോർട്ടുണ്ട്. പാൻഡെമിക് കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വിരൂപനായ മത്സരം തിരിച്ചെത്തി.

Story Highlights: meet-scooter-winner-of-the-worlds-ugliest-dog-2023-title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here