‘ക്ഷേത്രങ്ങൾ പണിയാൻ പള്ളികൾ തകർക്കും’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഈശ്വരപ്പ

വിവാദ പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ക്ഷേത്രങ്ങൾ പണിയാൻ മുസ്ലീം പള്ളികൾ പൊളിക്കുമെന്ന് പരാമർശം. എല്ലാ പള്ളികൾക്കും പകരം അമ്പലം സ്ഥാപിക്കുമെന്നാണ് ബിജെപി നേതാവ് അവകാശപ്പെടുന്നത്. കോൺഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങൾ ഇല്ലായിരുന്നെങ്കിൽ പാർട്ടി ഉന്മൂലനം ചെയ്യപ്പെടുമായിരുന്നുവെന്നും ഈശ്വരപ്പ ഹാവേരിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശനിയാഴ്ച പറഞ്ഞു.
അയോധ്യ സംഭവിച്ചതുപോലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും സംഭവിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. മുഗളന്മാർ എവിടെയൊക്കെ ക്ഷേത്രങ്ങൾ തകർത്ത് പള്ളികൾ പണിതിട്ടുണ്ടോ, അവിടെയെല്ലാം ഇന്നല്ലെങ്കിൽ നാളെ നമ്മൾ പള്ളികൾ പൊളിച്ച് അമ്പലം പണിയും. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് മുസ്ലീങ്ങൾ കാരണമാണെന്നും ഈശ്വരപ്പ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങൾ അവർക്ക് മരുമക്കളെപ്പോലെയാണെന്നും ഈശ്വരപ്പ ആരോപിച്ചു.
Story Highlights: Temples will replace all mosques: Eshwarappa stirs controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here