‘57000 രൂപ മാർക്കറ്റ് വിലയുള്ള ലാപ്ടോപ് വാങ്ങിയത് 1,48,000 രൂപക്ക്’; എഐ ക്യാമറയിൽ വീണ്ടും അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

എ.ഐ ക്യാമറ വിഷയത്തിൽ വീണ്ടും അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ നടത്തിപ്പിനായി ലാപ്ടോപ്പ് വാങ്ങിയതിലാണ് പുതിയ അഴിമതി ആരോപണം. 358 ലാപ്ടോപ്പുകൾ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയെന്നാണ് ആരോപണം. ടെൻഡറിൽ പറയുന്ന പ്രത്യേകതകളുള്ള ലാപ്ടോപ്പിന് 57000 രൂപയാണ് മാർക്കറ്റ് വില. എന്നാൽ 1,48,000 രൂപ നൽകിയാണ് ലാപ്ടോപ് വാങ്ങിയത്. ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ടുള്ള രേഖയും രമേശ് ചെന്നിത്തല പുറത്തുവിട്ടു. Ramesh Chennithala accused of corruption in AI camera
എസ് ആർ ഐ ടി യും പ്രസാഡിയോയും തന്നെയാണ് ഈ അഴിമതിക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ചേർന്ന് എ.ഐ ക്യാമറ അഴിമതി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ ആരോപണമായി ചെന്നിത്തല രംഗത്തെത്തിയത്. ഇക്കാര്യം കൂടി അഭിഭാഷകൻ മുഖേന കോടതിയെ ധരിപ്പിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
Story Highlights: Ramesh Chennithala accused of corruption in AI camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here