Advertisement

ലഹരിയോട് ‘നോ’ പറയാം; ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

June 26, 2023
Google News 1 minute Read
world drug day

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് ലഹരിയുടെ ഉപയോഗം. ലോകമെമ്പാടും വ്യക്തികൾക്കും കുടുംബങ്ങൾക്കും മയക്കുമരുന്ന് ദുരുപയോഗവും നിയമവിരുദ്ധ കടത്തും ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അനന്തരഫലങ്ങൾ വളരെ വലുതാണ്. ഇത് ആരോഗ്യത്തിനും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കും വഴിവെക്കുന്നു. ( world drug day )

ബന്ധങ്ങൾ തകരുന്നതിനും ഉൽപാദനക്ഷമത നഷ്ടപ്പെടുന്നതിനും ഇത് ഇടയാക്കുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, എല്ലാ വർഷവും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഐക്യരാഷ്ട്രസഭയില്‍ 1987ല്‍ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നതിനും പ്രതിരോധം, വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം തുടങ്ങിയ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.

“പീപ്പിൾ ഫസ്റ്റ്: വിവേചനം നിർത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക” എന്നതാണ് ഈ വർഷത്തെ പ്രമേഹം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് ആദരവോടെയും സഹാനുഭൂതിയോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതും ഈ ദിവസത്തിന്റെ ലക്ഷ്യമാണ്.

Story Highlights: world drug day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here