Advertisement

ലഹരിക്കെതിരെ ഒരുമിച്ച് മുന്നേറാം; ആര്‍ ശ്രീകണ്ഠന്‍ നായരുടെ കേരള യാത്രക്ക് തുടക്കം; ദീപം തെളിയിച്ച് ലഹരിവിരുദ്ധ പോരാളികളായ അമ്മമാര്‍

March 16, 2025
Google News 1 minute Read
SKN40 KERALA YATRA

നാടിനെ വരിഞ്ഞുമുറുക്കുന്ന ലഹരി വിപത്തിന്റെ വേരറുക്കാന്‍ ദൃഢപ്രതിജ്ഞയുമായി, ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ കേരള യാത്രക്ക് തിരുവനന്തപുരത്ത് തുടക്കമായി. ലഹരിക്കും അതിക്രമങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേരണമെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ആഹ്വാനം ചെയ്തു.

മാധ്യമ രംഗത്ത് എസ്കെഎൻ 40 വർഷം പിന്നിടുന്ന വേളയിലാണ് ട്വൻ്റിഫോറും ഫ്ലവേഴ്സും ചേർന്ന് ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്നു. പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി ജീവന്‍ നഷ്ടപ്പെട്ട സിദ്ധാര്‍ഥന്റെ അമ്മ ഷീബ, സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ അമ്മ സജിത, 2009ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഭരതന്നൂര്‍ സ്വദേശി ആദര്‍ശിന്റെ അമ്മ ഷീല, സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പുതുപ്പള്ളി രാഘവന്റെ മകള്‍ ഷീല രാഹുലന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ ദീപം സദസിലുണ്ടായിരുന്ന അമ്മമാര്‍ മെഴുകുതിരിയില്‍ ഏറ്റുവാങ്ങി.

കവടിയാറില്‍ നിന്ന് വാഹന റാലിയോടെയാണ് കേരള യാത്രക്ക് തുടക്കമായത്. കേരളത്തിന്റെ നഗര, ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന പര്യടനത്തിലൂടെ നാടിന്റെ മുക്കിലും മൂലയിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളില്‍ നിന്ന് നേരിട്ട് മനസിലാക്കുന്ന വസ്തുതകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാനും ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ഡയറക്ടറുമായ ഡോ. ബി ഗോവിന്ദന്‍, മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാര്‍, ഗായകന്‍ എം ജി ശ്രീകുമാര്‍, പ്രൊഫ. അലിയാര്‍, കാവാലം ശ്രീകുമാർ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുനിന്ന് നിരവധിപേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Story Highlights : SKN 40 Kerala Yatra Starts from Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here