Advertisement

ഡീപ് സീ ഡൈവ് തുടരെ റദ്ദാക്കിയതിന് ഓഷ്യൻഗേറ്റ് സിഇഒക്കെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ

June 27, 2023
1 minute Read

ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ മുങ്ങിയ ടൈറ്റൻ അന്തർവാഹിനിയുടെ സിഇഒ സ്റ്റോക്കോൺ റഷിനെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ദമ്പതികളാണ് കേസ് റദ്ദാക്കിയത്. ദിവസങ്ങൾക്കു മുൻപാണ് ടൈറ്റൻ പൊട്ടിത്തെറിച്ച് അന്തർവാഹിനിയിലുണ്ടായിരുന്ന റഷ് അടക്കം 5 പേർ മരിച്ചത്.

2018ലാണ് സംഭവം. മാർക്ക് ഹാഗിളും ഭാര്യ ഷാരോൺ ഹാഗിളുമാണ് സ്റ്റോക്കോൺ റഷിനെതിരെ കേസ് നൽകിയത്. 2018 ഫെബ്രുവരിയിൽ തങ്ങൾ ബുക്ക് ചെയ്ത ഡീപ് സീ ഡൈവ് റഷ് തുടർച്ചയായി റദ്ദാക്കി എന്നായിരുന്നു ഇവർ നൽകിയ കേസ്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അതേ ടൈറ്റനിലായിരുന്നു ഇവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടൈറ്റൻ അന്തവാഹിനി പൊട്ടിത്തെറിച്ച് റഷ് മരിച്ചതോടെയാണ് ഇവർ കേസ് പിൻവലിച്ചത്.

Story Highlights: Couple Drop Lawsuit OceanGate CEO Titan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top