Advertisement

‘ബലിപെരുന്നാൾ’ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി

June 27, 2023
Google News 3 minutes Read

ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ.(Eid al adha two day holiday in kerala)

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്.കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ.

Story Highlights: Eid al adha two day holiday in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here