കലഫാനു സ്കൂളിലെ അധ്യാപകൻ, അബിന്‍ സി രാജ് തങ്ങിയത് മാലെ സിറ്റിയിൽ; 24 സംഘം മാലിദ്വീപിൽ

നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് തങ്ങിയത് മാലിദ്വീപിലെ മാലെ സിറ്റിക്കടുത്ത് ഹുൽഹുമലെ ദ്വീപിൽ. മാലെ സിറ്റിയിലെ കലഫാനു സ്കൂളിലെ അധ്യാപകനായിരുന്നു ഇയാള്‍. മലപ്പുറം സ്വദേശി ജുനൈദ് എന്നയാളുടെ ഏജന്‍സി വഴിയാണ് അധ്യാപകരെ മാലദ്വീപില്‍ എത്തിച്ചിരുന്നത്. ജുനൈദിന്റെ മാലദ്വീപിലെ സഹായിയെന്ന നിലയിലാണ് അബിന്റെ പ്രവര്‍ത്തനം. ഇരുവര്‍ക്കുമൊപ്പം ദുബായ് കേന്ദ്രമാക്കിയുള്ള ഇസ്മയില്‍ എന്ന മലയാളിയും ഉൾപ്പെടുന്നു. അതേസമയം അബിൻ സി രാജിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ 24 സംഘം മാലിദ്വീപിലുണ്ട്.
നിരവധി പേര്‍ക്ക് അബിന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മുന്‍പ് എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്‍. രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലിയിലേക്ക് പോയത്.
ഇതിനിടെ അബിൻ സി രാജിനെ അധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ് ഭരണകൂടം. കൂടാതെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി.എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു അബിൻ.
അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.
Story Highlights: Fake certificate: Nikhil Thomas’s aide Abin Raj under custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here