ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഇന്റെണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പേരിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 9 ഏരിയ കമ്മറ്റിയിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മനാമ ലെജൻഡ്സ് എഫ്സിയെ തോൽപ്പിച്ച് സൽമാനിയ ടസ്‌കേഴ്‌സ് ജേതാക്കളായി.(IYCC organized Manama Area Committee Football Tournament)
മികച്ച കളിക്കാരനായി ഹാഷിഫ് ,മികച്ച ഗോൾ കീപ്പറായി റിയാസിനെയും,മികച്ച ഡിഫെൻഡറായി ഷഫീക് ചാലക്കുടിയെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് ഫാൽക്കൺ എഫ് സി ഗുദൈബിയ നേടി. കെഎഫ്‍എ സെക്രട്ടറി സജാദ് സുലൈമാൻ ടൂർണമെന്റ് ഉത്‌ഘാടനം നിർവഹിച്ചു. ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,ജനറൽ സെക്രട്ടറി അലൻ ഐസക്ക്,ജിജോമോൻ മാത്യു,വിൻസു കൂത്തപ്പിള്ളി,ജയഫർ അലി,ഏരിയ പ്രസിഡന്റ് ഷംസാദ് കാക്കൂർ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു . അർഷാദ് മത്സരങ്ങൾ നിയന്ത്രിച്ചു. ഷംസാദ് കാക്കൂർ,ഷഫീക് സുലൈമാൻ,മൊയ്‌ദീൻ താലം, അൻസാർ താഴ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കീഴിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
Story Highlights: IYCC organized Manama Area Committee Football Tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here