‘വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കോണ്ട്രാക്ടിലാണ് അയാൾ. അവർ അന്വേഷിക്കുന്നുണ്ട്’; മാലിദ്വീപ് സ്‌കൂൾ പ്രിൻസിപ്പൽ ട്വന്റിഫോറിനോട്

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിലായ അബിൻ സി രാജ് ജോലി ചെയ്ത മാലിദ്വീപ് സ്‌കൂളിലെ പ്രിൻസിപ്പലിന്റെ പ്രതികരണം ട്വന്റിഫോറിനോട്. അബിൻ സി രാജിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയമാണ് അത് അന്വേഷിക്കേണ്ടതെന്നും പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു. ( mali school principal response abin c raj )
‘ആളുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അതെല്ലാം സത്യമാണോ എന്ന് അറിയില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കോണ്ട്രാക്ടിലാണ് അയാൾ. അവർ അന്വേഷിക്കുന്നുണ്ട്’- മാലിദ്വീപ് സ്‌കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു. ജോലിയിൽ നിന്ന് അബിനെ പിരിച്ചുവിട്ടിട്ടുണ്ട്. മാലി ഭരണകൂടം അബിന്റെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി.
കൊച്ചി വിമാനത്താവളത്തിൽ വച്ച് ഇന്ന് രാത്രിയാണ് അബിൻ പിടിയിലായത്. കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളത്തെ വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുത്തത് രണ്ടാം പ്രതി അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. നാട്ടിലെത്തിയില്ലെങ്കിൽ പൊലീസ് റഎഡ് കോർണർ നോട്ടിസ് നൽകുമെന്ന വിവരം അറിയിച്ചിരുന്നു. തുടർന്നാണ് അബിൻ ഇന്ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിരവധി പേർക്ക് അബിൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റഅ നൽകിയിട്ടുണ്ടെന്നാണഅ വിവരം. മുൻപ് എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടർന്ന് ഉത്തർ പ്രദേശിൽ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വർഷം മുൻപാണ് അബിൻ മാലിയിലേക്ക് പോയത്. മാലിദ്വീപിൽ അധ്യാപകനായിരുന്നു.
Story Highlights: mali school principal response abin c raj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here