Advertisement

മമത ബാനർജിയുടെ ഹെലികോപ്റ്റർ വടക്കൻ ബംഗാളിൽ അടിയന്തരമായി ഇറക്കി

June 27, 2023
Google News 2 minutes Read
Mamata Banerjee's chopper makes emergency landing in north Bengal

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വടക്കൻ ബംഗാളിൽ അടിയന്തരമായി ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹെലികോപ്റ്റർ തിരിച്ചിറക്കുകയായിരുന്നു. പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്‌ഡോഗ്രയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. കനത്ത മഴയെത്തുടർന്ന് ഹെലികോപ്ടർ സലുഗരയിലെ സൈനിക വ്യോമതാവളത്തിൽ ഇറക്കുകയായിരുന്നു. ഇതോടെ റോഡ് മാർഗം മുഖ്യമന്ത്രി യാത്ര പുനരാരംഭിച്ചു.

Story Highlights: Mamata Banerjee’s chopper makes emergency landing in north Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here