പാലക്കാട് ജില്ലയിലെ സിപിഐഎം വിഭാഗീയത; കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി

പാലക്കാട് ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയിൽ സിപിഐഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കിയപ്പോൾ അഞ്ച് പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. അന്വഷണ കമ്മീഷൻ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സിപിഐഎം നടപടി.
അതിനിടെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിലാണ് യോഗം. കഴിഞ്ഞ സമ്മേളന കാലത്ത് പാലക്കാട് സിപിഎമ്മിൽ ഉടലെടുത്ത വിഭാഗീയത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തുടർ അച്ചടക്ക നടപടികൾ റിപ്പോർട്ട് ചെയ്യും. ഉച്ചക്കുശേഷമുള്ള ജില്ലാ കമ്മറ്റി യോഗത്തിലും നടപടികൾ വിശദീകരിക്കും.
ജില്ലയിലെ വിഭാഗീയതക്ക് നേതൃത്വം നൽകിയത് സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ. ചന്ദ്രൻ ജില്ലാ കമ്മറ്റി അംഗം ചാമുണ്ണി എന്നിവരാന്നെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ മൂന്ന് പേർക്കെതിരെയും പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും.
Story Highlights: Palakkad district action continues 4 people were removed from the Area Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here