‘ക്ഷമ ചോദിക്കുന്നു,വിഷമം വന്ന് എഴുതി പോയതാ’; ടി എസ് രാജുവിനോട് അജു വർഗീസ്

നടൻ ടി എസ് രാജു മരിച്ചെന്ന് വ്യാജ റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. താൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് രാജു തന്നെ പിന്നീട് പ്രതികരിച്ചു.ആദരാഞ്ദലി അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിനിമ നടൻ അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ടി എസ് രാജു പറഞ്ഞു. (TS Rajus Fake Report Aju varghese says sorry)
‘ടി.എസ് രാജു മരിച്ചു’ എന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തത് വലിയ തെറ്റാണെന്ന് അജു വര്‍ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു.ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനമാ ഡയലോഗ് മനസില്‍ തങ്ങി നിറഞ്ഞിരുന്നു.അത് പറഞ്ഞ നടൻ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഉള്ളില്‍ തട്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തു പോയതെന്നും അജു പറഞ്ഞു.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
അതേസമയം അജുവിനോട് പിണക്കമില്ലെന്നും തന്നോട് ക്ഷമ ചോദിക്കണ്ടെന്നും ടി.എസ് രാജു അജുവിനെ ആശ്വസിപ്പിച്ചു.സോഷ്യല്‍ മീഡിയയില്‍ താൻ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത പരന്നതിനു പിറകെ പ്രതികരണവുമായി സിനിമാ താരം ടി എസ് രാജു രംഗത്തെത്തിയിരുന്നു. ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്നായിരുന്നു ടി എസ് രാജു പ്രതികരണം.
Story Highlights: TS Rajus Fake Report Aju varghese says sorry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here