Advertisement

ഇന്ത്യൻ ഫുട്‌ബോളിലേക്ക് തിരിച്ചെത്തി അത്‌ലറ്റിക്കോ മാഡ്രിഡ്

June 29, 2023
Google News 2 minutes Read
Atletico Madrid re-enter Indian football

ഉത്തർപ്രദേശിൽ നിന്ന് ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചു. ‘ഇന്റർ കാശി’ എന്നാണ് ക്ലബിൻ്റെ പേര്. കൊൽക്കത്ത ആസ്ഥാനമായുള്ള മൾട്ടി-ഇൻഡസ്ട്രി കമ്പനി RDB ഗ്രൂപ്പാണ് വാരണാസിയിൽ നിന്ന് ആദ്യമായി ക്ലബ് ആരംഭിക്കുന്നത്.

സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ ഡി മാഡ്രിഡ്, മുൻ അൻഡോറൻ ലീഗ് ചാമ്പ്യൻമാരായ ഇന്റർ എസ്‌കലേഡ്‌സ്, സ്പാനിഷ് ലീഗിലെ എഫ്‌സി ബാഴ്‌സലോണ ഇതിഹാസം ജെറാർഡ് പിക്വെയുടെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബായ എഫ്‌സി അൻഡോറ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്ലബ് ഒരുങ്ങുന്നത്.

ഉത്തർപ്രദേശിൽ നിന്ന് ആദ്യത്തെ ദേശീയ തലത്തിലുള്ള ക്ലബ്ബ് സൃഷ്ടിക്കാനുള്ള ആർഡിബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ശ്രമങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിലേക്കുള്ള ഞങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ശൂന്യതയിൽ നിന്ന് ഒരു ക്ലബിനെ സൃഷ്ടിച്ച് അതിനെ വളർത്തിയെടുക്കുക ഒരു വലിയ വെല്ലുവിളിയാണ്. RDB ഗ്രൂപ്പിന്റെ ഈ ഉദ്യമത്തെ പിന്തുണയ്ക്കാൻ ഞങ്ങളുടെ 120 വർഷത്തെ ചരിത്രവും അനുഭവപരിചയവും എപ്പോഴും ഉണ്ടാകും – അത്‌ലറ്റിക്കോ ഡി മാഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു.

സ്പാനിഷ് തന്ത്രജ്ഞനും മുൻ ജംഷഡ്പൂർ എഫ്‌സി ബോസുമായ കാർലോസ് സാന്റമറീനയെ ക്ലബ്ബിന്റെ അമരത്ത് നിയമിച്ചിട്ടുണ്ട്. കൂടാതെ കോർപ്പറേറ്റ് എൻട്രി വഴി ഐ-ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ക്ലബിനെ മത്സരിക്കാൻ അനുവദിക്കണമെന്ന് RDB ഗ്രൂപ്പ് അപേക്ഷിച്ചിരുന്നു.

Story Highlights: Atletico Madrid re-enter Indian football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here