Advertisement

‘കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലെ’; അമിക്കസ് ക്യൂറി ഹരീഷ് വാസുദേവിനെതിരെ എം എം മണി

July 1, 2023
Google News 2 minutes Read
MM mani against hareesh vasudevan

മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണ വിഷയത്തില്‍ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി. കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലെയാണ് ഹൈക്കോടതി നടപടിയെന്നാണ് അമിക്കസ് ക്യൂറിയ്‌ക്കെതിരെ എം എം മണിയുടെ വിമര്‍ശനം. മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്നും എം.എം.മണി പറഞ്ഞു. ഹൈക്കോടതി തീരുമാനം പുനപരിശോധിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. (MM mani against hareesh vasudevan)

മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണത്തിലും പരിസ്ഥിതിവിഷയങ്ങളിലുമാണ് കോടതി അഡ്വ ഹരീഷ് വാസുദേവിനെ അമിക്കസ് ക്യൂരിയായി നിയമിച്ചത്. സിപിഐഎം ജില്ലാ നേതൃത്വം ഇതില്‍ മുന്‍പ് തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതാണ്. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകള്‍ നടത്തി ഹരീഷ് വാസുദേവിനെ മാറ്റണമെന്ന് സിപിഐഎം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

Read Also: മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ വൈകാരിക പ്രതിഷേധം, ആക്രോശിച്ച് ബന്ധുക്കൾ

ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതിവാദിയാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും മുന്‍പ് വിമര്‍ശിച്ചിരുന്നു. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുത്താന്‍ കഴിയില്ലെന്നും ഹര്‍ജിക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

Story Highlights: MM mani against hareesh vasudevan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here