അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
July 2, 2023
1 minute Read

അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പൊലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 700 ഗ്രാം ഹെറോയിൻ പിടികൂടുകയായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തു,
അബ്ദുൽ ഹയ്, മോഹിദുൽ ഇസ്ലാം, റൊഫികുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഇവർ ഗുവാഹത്തിയിൽ നിന്ന് ധുബ്രിയിലേക്ക് വാഹനത്തിൽ ഹെറോയിൻ കടത്തുകയായിരുന്നു. വഴിയിൽ വച്ച് വാഹനം തടഞ്ഞ പൊലീസ് 50 സോപ്പുപെട്ടികളിലായി ഒളിപ്പിച്ചിരുന്ന ഹെറോയിൻ പിടികൂടുകയായിരുന്നു.
Story Highlights: assam heroin seized 11 cr
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement