തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ല, ഹൈബിയുടെ ആവശ്യം ഗൗരവമായി കാണുന്നില്ല; രമേശ് ചെന്നിത്തല

തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം വ്യക്തിപരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ല, ഹൈബിയുടെ ആവശ്യം ഗൗരവമായി കാണുന്നില്ല. പാർട്ടിയിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ല. തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.(Ramesh chennithala on hibi eden kochi capital bill)
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിയാക്കാൻ കെ.സുധാകരൻ ഇടപെട്ടെന്ന രീതിയിൽ ബി ആർ എം ഷഫീർ നടത്തിയ പ്രസംഗത്തെ രമേശ് ചെന്നിത്തല തള്ളി. ഷെഫീർ പറഞ്ഞ കാര്യം തെറ്റാണെന്നും കേസ് സിബിഐ അന്വേഷിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളി. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചതായി സതീശന്‍ വിശദീകരിച്ചു.
Story Highlights: Ramesh chennithala on hibi eden kochi capital bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here