Advertisement

എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറി

July 3, 2023
2 minutes Read
justice kausar edapagath back off from m sivasankar case

ലൈഫ് മിഷൻകോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറി. ഹർജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങൾക്ക് ചൂണ്ടിക്കാണിച്ചായിരുന്നു ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ സമർപ്പിച്ചത്. ( justice kausar edapagath back off from m sivasankar case )

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഇടക്കാല ജാമ്യത്തിനായി എം ശിവ ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യപേക്ഷയെ എതിർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന്റെ ജാമ്യ ഹർജി സുപ്രീംകോടതി പരിഗണനയിലാണെന്നും വാദിച്ചു. പിന്നാലെയാണോ ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന ബെഞ്ചാണ് ശിവശങ്കരന്റെ ഇടക്കാല ജാമ്യ അപേക്ഷ യിൽ വീണ്ടും വാദം കേൾക്കും.

അതേസമയം ജയിൽ സൂപ്രണ്ട് സമർപ്പിച്ച എം ശിവ ശങ്കറിന്റെ മെഡിക്കൽ റിപ്പോർട്ടിൽ ഗുരുതര ആരോഗ്യപ്രശ്‌നം ഉള്ളതായും കോടതി വിലയിരുത്തി. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നായിരുന്നു ആവശ്യം.

Story Highlights: justice kausar edapagath back off from m sivasankar case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top