Advertisement

തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

July 3, 2023
Google News 2 minutes Read
thiruvananthapuram newly married woman found dead

തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ( thiruvananthapuram newly married woman found dead )

ഓട്ടോ ഡ്രൈവറായ വിപിനും 22 കാരി സോനയും ഒന്നര വർഷം പ്രണയിച്ചിട്ടാണ് ഇക്കഴിഞ്ഞ ജൂൺ 19ന് വിവാഹിതരാകുന്നത്. ഇന്നലെ ഉച്ചക്കും വിരുന്ന് സൽകാരത്തിനായി ബന്ധുവീട്ടിലും സോനയുടെ വീട്ടിലുമെല്ലാം പോയിരുന്നു.രാത്രി പതിനൊന്നരയോടെ വിപിനാണ് കിടപ്പ് മുറിയിൽ സോന തൂങ്ങി നിൽക്കുന്നതായി വീട്ടുകാരെയും അയൽക്കാരെയും അറിയിച്ചത്.പൊലീസെത്തും മുൻപ് കയർ അറുത്തു മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിപിൻ ഉണ്ടായിരുന്ന മുറിയിൽ തന്നെയാണ് സോനയെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഉറങ്ങിപ്പോയതിനാൽ അറിഞ്ഞില്ലന്നാണ് വിപിന്റെ മൊഴി.
ഈ മൊഴിയിലാണ് സോനയുടെ ബന്ധുക്കൾ ദുരൂഹത സംശയിക്കുന്നത്.

ഇവർ തമ്മിൽ മറ്റ് കുടുംബ പ്രശ്നങ്ങളൊന്നും വിപിന്റെ മാതാപിതാക്കളും പറയുന്നു.കാട്ടാക്കട DYSPയുടെ നേതൃത്വത്തിൽ വിപ്പിനെ കസ്റ്റഡിയിലെടുത്തു.ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.

സോനയുടേത് ആത്മഹത്യയെന്നുറപ്പിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണ്ണായകമാണ്.അതിലേക്കു നയിച്ച കരണങ്ങൾ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്താനാണ് പോലീസ് നീക്കം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: thiruvananthapuram newly married woman found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here