Advertisement

പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവൻകുട്ടി

July 3, 2023
3 minutes Read
v sivankutty against uniform civil code

പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമർശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വർഗീയ ശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്.(V Sivankutty Against Uniform Civil Code)

Read Also: https://www.twentyfournews.com/2023/07/02/v-sivankutty-against-hibi-eden-mp.html

ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തിൽ ന്യായമായും ചില സംശയങ്ങൾ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമാണോ? കോൺഗ്രസ്‌ ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരിൽ ആരൊക്കെ പരിശുദ്ധർ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്കളങ്കമല്ല കൂട്ടരേ കാര്യങ്ങളെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

വർഗീയ ശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമർശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്.
ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തിൽ ന്യായമായും ചില സംശയങ്ങൾ ഉയരുന്നുണ്ട്.
ഇതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമാണോ?
കോൺഗ്രസ്‌ ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരിൽ ആരൊക്കെ പരിശുദ്ധർ എന്ന് നോക്കുന്നതും
ഗുണം ചെയ്യും.
അത്ര നിഷ്കളങ്കമല്ല കൂട്ടരേ കാര്യങ്ങൾ..

Story Highlights: V Sivankutty Against Uniform Civil Code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top