മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പൊലീസ് മർദനം

മന്ത്രിയുടെ അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദിച്ചത്.
മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഇവർ. പൊലീസ് മർദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്.
Story Highlights: Driver beaten by policemen for not giving way to Minister Ahamed Devarkovil
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here