നവോദയ എൻട്രൻസ് ജേതാക്കളെ അനുമോദിച്ചു
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ CC Plus വിദ്യാർത്ഥികളെ അനുമോദിച്ചു. CC Plus ഓൺലൈൻ ട്യൂഷൻ ആപ്പിലൂടെ നൽകിയ പരിശീലനത്തിൽ 50- ലേറെ വിദ്യാർത്ഥികളാണ് നവോദയ പ്രവേശനയോഗ്യത നേടിയത്.
ജൂലൈ 1-ന് കലൂർ IMA ഹാളിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സംവിധായകൻ സുധി മാടിസ്സൺ മുഖ്യാതിഥിയായിരുന്നു. സി സി പ്ലസ് ഡയറക്ടർമാരായ ആശാ ബിനീഷ്, ബിനീഷ് കുമാർ, അഭിലാഷ് പി എസ് എന്നിവരും ഈ വിജയത്തിനായി പ്രവർത്തിച്ച അധ്യാപകരായ ദിവ്യ പ്രസന്നൻ, ശ്രീകല ശ്രീരഞ്ച്, അഭിജിത്ത്, അനന്ദു, അഖിലൻ, അഞ്ജന, ഫെജില എന്നിവരും സമദ്, അശ്വതി, സ്നേഹ, അനീഷ, ശ്രുതി, കിരൺ എന്നീ അനധ്യാപക അംഗങ്ങളും വിജയികളുടെ രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.
Story Highlights: Navodaya felicitated the entrance winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here