നവോദയ റിയാദിന്റെ വാര്‍ഷികവും പി കൃഷ്ണപിള്ള അനുസ്മരണവും നടന്നു

നവോദയ റിയാദിന്റെരൂപീകരണത്തിന്റെ 15-ാം വാര്‍ഷിദിനചരണവും പി കൃഷ്ണപിള്ള അനുസ്മരണ യോഗവും നടന്നു.സ്വാതന്ത്ര്യസമര നായകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍ തുടങ്ങിയ നിലകളില്‍ ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു ‘സഖാക്കളുടെ സഖാവ്’ എന്നറിയപ്പെടുന്ന പി കൃഷ്ണപിള്ളയെന്ന് റിയാദ് നവോദയ അനുസ്മരിച്ചു.യോഗം നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘടനം ചെയ്തു. (Navodaya anniversary and P Krishnapilla commemoration)
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സംഘടന വിവിധ മേഖലകളില്‍ നടത്തിയ സംഭാവനകള്‍ രവീന്ദ്രന്‍ വിശദീകരിച്ചു. കൃഷ്ണപിള്ളയുടെ ജീവചരിത്രം മനോഹരന്‍ പയ്യന്നൂര്‍ വിവരിച്ചു. കുമ്മിള്‍ സുധീര്‍, ബാബുജി, നാസര്‍ പൂവ്വാര്‍, ഗോപിനാഥന്‍ നായര്‍, ഷൈജു ചെമ്പൂര്, അബ്ദുല്‍ കലാം, അനില്‍ പിരപ്പന്‍കോട് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷനായിരുന്നു. പൂക്കോയ തങ്ങള്‍ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.
Story Highlights : Navodaya anniversary and P Krishnapilla commemoration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here