നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹർജിയിൽ പൊലീസ് പറയുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പൊലീസ് നീക്കം.
സിപിഐയുടെ മുൻ എംഎൽഎ ആയിരുന്ന ബിജിമോൾ ഉൾപ്പടെയുള്ളവർ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷൻ ഇത് എതിർക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ പൊലീസ് തന്നെ കേസിൽ പ്രതികളായ നിലവിലെ മന്ത്രിമാർക്ക് അനുകൂലമായ രീതിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത് എന്നാണ് വിമർശനം. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കൾ പ്രതികളായ കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പൊലീസിന്റെ നീക്കമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Story Highlights: Police demands Re-investigation in Kerala Assembly Ruckus case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here