ഒരേ ദിശയിൽ സഞ്ചരിച്ച നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11), ശ്രീലക്ഷ്മി (12)എന്നിവർക്കാണ് പരിക്കേറ്റത്. ഗോവിന്ദാപുരം-വടക്കഞ്ചേരി സംസ്ഥാനപാതയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.(Four Vehicles Collided in Vadakancherry)
ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാൻ, ഓട്ടോ ടാക്സി, ഇരുചക്ര വാഹനം, കെഎസ്ആർടിസി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുമ്പിൽ പോയ പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ വരികയായിരുന്ന ഓട്ടോ ടാക്സി, ഇരു ചക്ര വാഹനം, കെഎസ്ആർടിസി എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
Story Highlights: Four Vehicles Collided in Vadakancherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here