Advertisement

കൈതോലപ്പായ ആരോപണത്തിൽ പ്രതികരിക്കാനില്ല; മൊഴി നൽകാൻ ശക്തിധരൻ ഹാജരായി

July 5, 2023
Google News 1 minute Read

കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ എഡിറ്റർ ജി.ശക്തിധരന്റെ മൊഴിയെടുക്കൽ പൂർത്തിയായി. കൈതോലപ്പായ വെളിപ്പെടുത്തലില്‍ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ. മാധ്യമങ്ങളോടു പ്രതികരിക്കാനില്ലെന്നു ശക്തിധരൻ പറഞ്ഞു.

സിപിഐഎം നേതാവ് 2 കോടി രൂപ കൈതോലപ്പായയിൽ കെട്ടി കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. സിപിഐഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ രണ്ടുദിവസം ചെലവിട്ടു സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറിൽ ഉണ്ടായിരുന്നുവെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.

കൂടാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ സിപിഐഎം അയച്ചിരുന്നതായും ശക്തിധരൻ ആരോപിച്ചിരുന്നു.

Story Highlights: G. Sakthidharan appeared before investigation team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here