Advertisement

വിവരങ്ങള്‍ ചോര്‍ത്തും; മെറ്റയുടെ ത്രെഡ്‌സിനെതിരെ ജാക്ക് ഡോര്‍സി

July 5, 2023
Google News 2 minutes Read
threads app- jack dorsey

ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി എത്താനിരിക്കുന്ന മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സിനെതിരെ ട്വിറ്റര്‍ സ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സി. ത്രെഡ്‌സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ജാക്ക് ഡോര്‍സി ആരോപിച്ചു.(Jack Dorsey against Zuckerberg’s Twitter rival threads app)

ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും മെറ്റ മേധാവി മാര്‍ക് സക്കര്‍ബര്‍ഗും തമ്മിലുള്ള വെല്ലുവിളി സമൂഹമാധ്യമങ്ങൡലടക്കം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ത്രെഡ്‌സ് ആപ്പ് പ്രഖ്യാപനവും സക്കര്‍ബര്‍ഗ് നടത്തിയത്.

വ്യഴാഴ്ചയാണ് ത്രെഡ്‌സ് ആപ്പ് എത്തുന്നത്. എന്നാല്‍ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും ഡാറ്റകളക്ഷന്‍ നോട്ടീസിന്റെ സ്‌ക്രീന്‍ ഷോട്ടും ജാക്ക് ട്വീറ്റ് ചെയ്തു.

Read Also: മസ്‌കിന്റെ കിളി പാറുമോ? സക്കര്‍ബര്‍ഗിന്റെ പുതിയ ആപ്പ് ട്വിറ്ററിന് വെല്ലുവിളിയാകുമോ?

സാമ്പത്തിക വിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍, ബ്രൗസിങ് ഹിസറ്ററി, സര്‍ച്ച് ഹിസ്റ്ററി, ലൊക്കേഷന്‍ എന്നിവ ത്രെഡ്‌സ് ശേഖരിക്കുമെന്ന് സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു. ഇലോണ്‍ മസ്‌ക് ഇതിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Story Highlights: Jack Dorsey against Zuckerberg’s Twitter rival threads app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here