Advertisement

തലസ്ഥാന വിവാദം, ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ; കൊടിക്കുന്നിൽ സുരേഷ്

July 5, 2023
Google News 2 minutes Read
kodikkunnil against hibi

തലസ്ഥാന വിവാദം, ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിലെന്ന് കൊടിക്കുന്നിൽ സുരേഷ്. ഇക്കാര്യത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണം എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. (Kodikkunnil Suresh criticize against Hibi Eden)

വിഷയത്തില്‍ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വർക്കിംഗ് പ്രസിഡന്‍റായ കൊടിക്കുന്നിൽ സുരേഷ് വിമര്‍ശിച്ചു.

തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെ വലിയ വിമര്‍ശമാണ് പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നത്. പാര്‍ട്ടിയോട് ആലോചക്കാതെ നടത്തിയ നീക്കത്തിനെതിരെയായിരുന്നു വിമര്‍ശനം. സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറാൻ ഹൈബിയെ ഫോണിൽ വിളിച്ച് പ്രിതിപക്ഷ നേതാവ് തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു.

Read Also:സാഫ് കപ്പ്: ഇന്ത്യ ചാമ്പ്യന്‍സ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം

ഏകീകൃത സിവിൽ കോഡ് അടക്കം പ്രശ്നങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാര്‍ട്ടിയില്‍ ഒന്നടങ്കം ഉയര്‍ന്ന വിമര്‍ശനം. ഏക സിവിൽ കോഡിൽ തെരുവിലിറങ്ങി പ്രതിഷേധം വേണ്ടെന്നും കോൺഗ്രസ് തീരുമാനം. എന്നാൽ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും തീരുമാനമായി.

Story Highlights: Kodikkunnil Suresh criticize against Hibi Eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here