തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ്
ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള ലൈസൻസ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും.
Story Highlights: Lawyers Fire In The Air After Quarrel At Delhi’s Tis Hazari Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here