ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത് മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Story Highlights: Ministry of Hajj and Umrah has started granting online visa for Umrah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here