Advertisement

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്; പ്രതികൾക്ക് സമൻസ് അയച്ച് ഇ.ഡി

July 5, 2023
Google News 2 minutes Read
Pulpally Bank loan fraud case - ED sent notice to accused

വയനാട് പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് വിജിലൻസ് കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ ED യുടെ സമൻസ്. ഈ മാസം 11 നും അടുത്തമാസം 12നും കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് നൽകിയിട്ടുള്ളത്. ഈ ഡി സമൻസ് അയച്ചിരിക്കുന്നവരിൽ പലരും ക്രമക്കേടിൽ പങ്കില്ലാത്തവരാണെന്ന് മുൻ ഭരണസമിതി അംഗം മണി പാമ്പനാൽ പ്രതികരിച്ചു

വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ മുൻ ബാങ്ക് ഭരണസമിതി അംഗങ്ങളോടാണ് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത് .
മുൻ ബാങ്ക് പ്രസിഡണ്ട് കെ കെ അബ്രഹാം,, ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തേക്കുമല ബാങ്ക് ഭരണ സമിതി അംഗങ്ങളായ മണി പാമ്പനാൽ ,ബിന്ദു ചന്ദ്രൻ, സുജാത ദിലീപ്, വി.എം. പൗലോസ്, ബാങ്ക് സെക്രട്ടറി രമാദേവി. ലോൺ സെക്ഷൻ ക്ലാർക്ക് പി.യു തോമസ് , തട്ടിപ്പിന്റെ ഇടനിലക്കാരൻ സജീവൻ കൊല്ലപള്ളി എന്നിവരാണ് വിജിലൻസ് റജിസ്ട്രർ ചെയ്ത കേസിലെ പ്രതികൾ. ക്രമക്കേടിൽ പങ്കില്ലാത്തവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ ഭരണ സമിതി അംഗവുമായ മണി പാമ്പനാൽ പ്രതികരിച്ചു..

മുൻപ് ഇ.ഡി എറണാകുളം ഓഫീസിലെ ഉദ്യോഗസ്ഥർ ബാങ്കിലും മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീട്ടിലും സജീവൻ കൊല്ലപ്പള്ളിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
കെ കെ അബ്രഹാം മുൻ ബാങ്ക് സെക്രട്ടറി രമാദേവി , ബാങ്ക് മുൻ ഡയറക്ടർബോർഡ് അംഗം വി എം പൗലോസ് . തട്ടിപ്പിന്റെ മുഖ്യ ഇടനിലകാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവർ ജയിലിലാണ്.. പല ഭരണസമിതി അംഗങ്ങൾക്കും എതിരെ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയുടെ ഇടപെടൽ.

Story Highlights: Pulpally Bank loan fraud case – ED sent notice to accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here