8.3 അടി നീളം; ഇത്തിരിക്കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ഫിയറ്റ്

കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ഫിയറ്റ്. 8.3 അടി നീളമുള്ള ടൊപോളിനോ എന്ന കാറാണ് ഫിയറ്റ് വിപണിയിലെത്തിക്കുന്നത്. കാര്‍ കഴിയുന്നത്ര ചെറുതായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതിന്റെ ബാറ്ററി 5.4kWh ആണ് നല്‍കിയിരിക്കുന്നത്.(Fiat is releasing small electric vehicle Topolino)
നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ബാറ്ററി ചാര്‍ജ് ചെയ്‌തെടുക്കാന്‍ കഴിയും. 47 മൈല്‍ റേഞ്ച് മാത്രമുള്ള ഈ കാര്‍ ക്രോസ്-കണ്‍ട്രി റോഡ് ട്രിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.
ഫിയറ്റിന്റെ മുന്‍നിര മോഡലായ ഫിയറ്റ് 500- ന്റ വിളിപ്പേരില്‍ നിന്നാണ് ടോപോളിനോ എന്ന പേര് ഉത്ഭവിച്ചത്. ഇറ്റലിക്കാര്‍ ഡിസ്‌നിയുടെ മിക്കി മൗസിനെയും ഇങ്ങനെയാണ് പരാമര്‍ശിക്കുന്നത്.
1.45 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ പ്രാരംഭവില. ഈ വര്‍ഷാവസാനം ഇറ്റലിയില്‍ ആദ്യ ഡെലിവറി പ്രതീക്ഷിക്കുന്നു.
Story Highlights: Fiat is releasing small electric vehicle Topolino