സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 43,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5425 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് പവന് 160 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ചാഞ്ചാട്ടമില്ലാതെ പിടിച്ചുനില്‍ക്കുന്നത്. ഗ്രാമിന് 20 രൂപയായിരുന്നു കഴിഞ്ഞ ദിവസം വര്‍ധിച്ചിരുന്നത്. (Gold price kerala silver price today rates)
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 4488 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില.
Read Also:വിവരങ്ങള്‍ ചോര്‍ത്തും; മെറ്റയുടെ ത്രെഡ്‌സിനെതിരെ ജാക്ക് ഡോര്‍സി
ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. വെള്ളി ഗ്രാമിന് 103 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. സാധാരണ വെള്ളി ഗ്രാമിന് 77 രൂപയും നല്‍കേണ്ടിവരും.
Story Highlights: Gold price Kerala silver price today rates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here