Advertisement

അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

July 6, 2023
Google News 1 minute Read
haryana govt plans pension for unmarried people

അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. 45വയസ്സിനും 60 വയസ്സിനും ഇടയിലുള്ള അവിവാഹിതർക്ക് മാസം 2750 രൂപയാണ് പെൻഷനായി ലഭിക്കുക. വാർഷിക വരുമാനം 1.8 ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ് പെൻഷൻ. 40 വയസ്സുമുതൽ 60 വരെയുള്ള വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വിഭാര്യർക്കുള്ള പെൻഷൻ ലഭിക്കും.

ഏതാനും മാസം മുമ്പ് ഹരിയാന സർക്കാർ 75 വയസിനു മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് പെൻഷൻ പദ്ധതി അവതരിപ്പിച്ചിരുന്നു . ‘ഹരിയാന പ്രാൺ വായു ദേവ്താ പെൻഷൻ സ്കീം’ എന്നാണ് പദ്ധതിയിട്ട് പേര്. അഞ്ചു വർഷക്കാലയളവിലേക്കാണ് പദ്ധതി. പ്രതിവർഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെൻഷനായി നൽകുമെന്നാണ് ഹരിയാന വനംവകുപ്പ്–പരിസ്ഥിതി മന്ത്രി കാൻവർ പാൽ പറഞ്ഞത്.

എല്ലാ വർഷവും ഈ തുകയിൽ വർധനവുണ്ടാകും. മാത്രവുമല്ല രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾ ഈ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടില്ല. കൂടാതെ അഞ്ച് വർഷത്തിനു ശേഷം അവലോകന യോഗം നടത്തും. അതുവരെ ഈ പദ്ധതിയ്ക്ക് കീഴെ 4,000 മരങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനുശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കി നടപടികൾ. വനമേഖലയിലെ മരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Story Highlights: haryana govt plans pension for unmarried people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here