‘അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് ഞാൻ ഗ്യാരണ്ടി’; മോദി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം. അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ജീവനാഡി അഴിമതിയാണ്, അതില്ലാതെ കോൺഗ്രസിന് ശ്വസിക്കാൻ പോലും കഴിയില്ല. ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎമ്മായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ അഴിമതി നിറഞ്ഞ കോൺഗ്രസ് സർക്കാർ ദുർഭരണത്തിന്റെ മാതൃകയായി മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചും മോദി സംസ്ഥാനത്തെ ജനങ്ങളെ ഓർമ്മിപ്പിച്ചു.
ഛത്തീസ്ഗഡിലെ സ്ത്രീകളെ കോൺഗ്രസ് സർക്കാർ വഞ്ചിച്ചു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും കോടികളുടെ മദ്യ അഴിമതിയാണ് അവർ നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിലേക്കാണ് അഴിമതി പണം പോയതെന്നും അദ്ദേഹം ആരോപിച്ചു.2019-ൽ രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.
Story Highlights: Corruption Biggest Ideology Of Congress: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here