Advertisement

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

July 8, 2023
Google News 2 minutes Read
Gold price gold rate Kerala live updates

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 43,640 രൂപയായി. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 5455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. (Gold price gold rate Kerala live updates)

വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 43320 രൂപയായിരുന്നു. ജൂലൈ ഒന്നിനും രണ്ടിനും 43320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് സ്വര്‍ണവില ഇടിഞ്ഞ് 43240 രൂപയിലെത്തി. ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43320 രൂപയിലെത്തുകയായിരുന്നു.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിയ്ക്ക് 76 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Story Highlights: Gold price gold rate Kerala live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here