Advertisement

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം; കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’

July 8, 2023
Google News 4 minutes Read
ksrtc threads

യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.(KSRTC Join new social media Platfrom Threads)

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിൽ അഭ്യര്‍ത്ഥിച്ചു.

കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി ‘Threads’-ൽ ഇല്ലേ എന്ന്…
ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘Threads’-ൽ…

കെഎസ്ആർടിസി സോഷ്യൽ മീഡിയാ സെല്ലും നിലവിലെ സജീവ സാമൂഹ്യ മാധ്യമ platform-കൾ ആയ Facebook, YouTube, Instagram, Twitter, LinkedIn, dailyhunt, WhatsApp, എന്നിവയ്ക്ക് പുറമേ വളരെ വേഗം trending ആയി മാറിക്കൊണ്ടിരിക്കുന്ന ‘Threads’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലേയ്ക്ക്…

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും 07. 07 .2023 ൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘Threads’ പ്ലാറ്റ്ഫോമിൽ join ചെയ്തു കഴിഞ്ഞു.
കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റുവിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിന്റെ ‘Threads’ അക്കൗണ്ടും follow ചെയ്യുമല്ലോ…

Story Highlights: KSRTC Join new social media Platfrom Threads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here