ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ച് മുഹമ്മദ് സിറാജ് | VIDEO

കരീബിയൻ പരമ്പരയ്‌ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ വെസ്റ്റ് ഇൻഡീസിലാണ്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ജൂലൈ 12 ന് ആദ്യ ടെസ്റ്റ് മത്സരത്തോടെ പരമ്പര ആരംഭിക്കും. ഡൊമിനിക്കയിലെ റോസോവിലെ വിൻസർ പാർക്കിലാണ് ആദ്യ ടെസ്റ്റ്.
ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ബാർബഡോസിൽ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ചിരിക്കുകയാണ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. ബാർബഡോസിൽ പ്രാദേശിക കളിക്കാർക്കൊപ്പമാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയത്.
അവർക്കും ആരാധകർക്കുമൊപ്പം ചിത്രങ്ങൾ എടുത്തും, ഓട്ടോഗ്രാഫ് നൽകുകയും ചെയ്ത ശേഷമാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം അവസാനിപ്പിച്ച് മടങ്ങിയത്. ഇതിനിടെയാണ് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ചത്.
Kind gestures 👌
— BCCI (@BCCI) July 7, 2023
Autographs ✍️
Selfies 🤳
Dressing room meets 🤝#TeamIndia make it special for the local players and fans in Barbados 🤗 #WIvIND pic.twitter.com/TaWmeqrNS6
Story Highlights: Mohammed Siraj Gifts Bat, Shoes To Local Players In Barbados
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here