പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്.
50 കോടിയില്‍ പരം മുതല്‍മുടക്കില്‍ നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. നൂറില്‍പരം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയില്‍ 30 പരം ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്.
Read Also: ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ
അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറന്‍സിക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്. പൊന്നിയന്‍ ശെല്‍വന്‍ ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തൃഷ ടോവിനോ തോമസ് എന്നിവരെ കൂടാതെ വമ്പന്‍ താരനില തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കും.
Story Highlights: Pan-Indian film Identity- Trisha as heroine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here